modi

മധുര: ഡി.എം.കെയും കോൺഗ്രസും സ്ത്രീകളെ ബഹുമാനിക്കാത്തവരാണെന്നും സ്ത്രീസുരക്ഷ ഏർപ്പെടുത്തുന്നതിൽ ഇരു പാർട്ടികളും പരാജയപ്പെട്ടെന്നും മധുരയിൽ നടത്തിയ റാലിയ്ക്കിടെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ത്രീകളെ ബഹുമാനിക്കുന്നവരുടെ നാടാണ് മധുര. അവർക്ക് എങ്ങനെ സുരക്ഷയൊരുക്കണമെന്ന് മധുരയിലെ ജനങ്ങൾക്ക് അറിയാം. സ്ത്രീകളെ ബഹുമാനിക്കാനോ അവർക്ക് സുരക്ഷയൊരുക്കാനോ ശ്രമിക്കാത്ത പാർട്ടികളാണ് ഡി.എം.കെയും കോൺഗ്രസും. മധുരയെ ഒരു മാഫിയ തലസ്ഥാനമായി മാറ്റാനാണ് ഡി.എം.കെ ശ്രമിക്കുന്നത്. പല ഡി.എം.കെ നേതാക്കളും സ്ത്രീവിരുദ്ധപരാമർശം നടത്തുന്നതിൽ അത്ഭുതമില്ല. സ്ത്രീ ശാക്തീകരണം പഠിപ്പിക്കുന്ന നാടാണ് മധുര - മോദി പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിനായി ഉജ്വല പോലെയുള്ള നിരവധി പദ്ധതികൾ കേന്ദ്ര സർക്കാർ കൊണ്ടുവന്നിട്ടുണ്ടെന്നും ഈ ധാർമ്മികത ഡി.എം.കെയ്ക്കോ കോൺഗ്രസിനോ മനസിലാകില്ലെന്നും അതാണ് അവർ നിരന്തരമായി സ്ത്രീകളെ അപമാനിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.