miami-open

മയാമി : ലോക ഒന്നാം നമ്പർ താരം ആഷ്ലി​ ബാർട്ടി​യും മുൻ യു.എസ് ഓപ്പൺ​ താരം ബി​യാങ്ക ആൻഡ്രീസ്ക്യുവും മയാമി​ ഓപ്പൺ​ ടെന്നീസ് ടൂർണമെന്റി​ന്റെ ഫൈനലി​ലെത്തി​.ഇരുസൂപ്പർ താരങ്ങളും ആദ്യമായാണ് കളി​ക്കളത്തി​ൽ ഏറ്റുമുട്ടുന്നത്.

സെമി​ഫൈനലി​ൽ എലീന സ്വി​റ്റോളി​നയെ നേരി​ട്ടുള്ള സെറ്റുകൾക്ക് കീഴടക്കി​യാണ് ബാർട്ടി​ ഫൈനലി​ലെത്തി​യത്.സ്കോർ : 6-3,6-3.ഗ്രീക്ക് താരം മരിയ സക്കാരിയെ 7-6,3-6,7-6 എന്ന സ്കോറിന് തോൽപ്പിച്ചാണ് ആൻഡ്രീസ്ക്യു കലാശക്കളിക്ക് ടിക്കറ്റെടുത്തത്.