ടെഹ്റാൻ: ഇറാൻ ആണവ കരാറിനായുള്ള പദ്ധതികൾ ലോക രാജ്യങ്ങൾ ചർച്ചചെയ്യുമ്പോൾ അതിൽ അമേരിക്കയുമായുള്ള കൂടിക്കാഴ്ച ഒഴുവാക്കുകയാണ് ഇറാൻ. ഇറാൻ ആണവകരാറിന്റെ ഭാവി സംബന്ധിച്ച ചർച്ചകൾ അടുത്തയാഴ്ച വിയന്നയിൽ ആരംഭിക്കാനിരിക്കെയാണ് ഇറാന്റെ തീരുമാനം.ഇതോടെ ന്യൂക്ലിയർ കരാറിന്റെ യോഗം ഉൾപ്പടെ ഇറാൻ പങ്കെടുക്കുന്ന ഒരു യോഗത്തിലും അമേരിക്ക പങ്കെടുക്കില്ലെന്ന് ഉപ വിദേശകാര്യ മന്ത്രി അബ്ബാസ് അറാച്ചി അറിയിച്ചു. 2015ൽ ഇറാനുമായുള്ള ആണവകരാറിനെതിരെ യു.എസും മറ്റ് ലോകശക്തികളും മുന്നോട്ടുവന്നിരുന്നു. റഷ്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ കരാറുമായി മുന്നോട്ടുപോകാതിരിക്കാൻ അന്നത്തെ പ്രസിഡന്റ് ബരാക് ഒബാമ വൻ സ്വാധീനം ചൊലുത്തുകയും ചെയ്തിരുന്നു. പിന്നീട് വന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇടപെടലിൽ നിന്നും വിട്ടുനിന്നു. എന്നാൽ ബൈഡൻ ഭരണകൂടം ചർച്ചയിൽ പങ്കെടുക്കുമെന്ന് സൂചിപ്പിച്ചിരുന്നു. അതേസമയം, ട്രംപ് ഏർപ്പെടുത്തിയ അന്താരാഷ്ട്ര ഉപരോധം പിൻവലിക്കണമെന്ന് ടെഹ്റാൻ ആവശ്യപ്പെട്ടു. യു.എസുമായി നേരിട്ട് ചർച്ചനടത്താൻ വിസമ്മതിച്ചിരിക്കുകയാണ് ഇറാൻ. ടെഹ്റാനുമായുള്ള ആണവകരാർ സംബന്ധിച്ച് ലോകശക്തികളുമായി അടുത്തയാഴ്ച ചർച്ചനടത്തുമെന്നും യുഎസുമായി ഇടനിലക്കാർ മുഖേന ചർച്ചനടത്തുമെന്നും യൂറോപ്യൻ യൂണിയൻ അറിയിച്ചു.