cristiano

ബെൽഗ്രേഡ് : കഴിഞ്ഞ ദിവസം സെർബിയയ്ക്ക് എതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പോർച്ചുഗീസ് നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ധരിച്ചിരുന്ന ആംബാൻഡ് ജീവകാരുണ്യ പ്രവർത്തനത്തിനായി ലേലം ചെയ്തപ്പോൾ ലഭിച്ചത് 75,000 ഡോളർ.ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ ചികിത്സയ്ക്ക് വേണ്ടിയായിരുന്നു ചാരിറ്റി സംഘടനയുടെ ലേലം.

സെർബിയയ്ക്ക് എതിരായ മത്സരത്തിന്റെ അവസാന മിനിട്ടിൽ താൻ തൊടുത്തഷോട്ട് ഗോൾ ലൈൻ കടന്നിട്ടും ഗോൾ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ക്രിസ്റ്റ്യാനോ ആംബാൻഡ് വലിച്ചെറിഞ്ഞാണ് കളം വിട്ടിരുന്നത്. ഈ ആംബാൻഡാണ് ലേലം ചെയ്തത്.