dmk-

ചെന്നൈ : തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ കേരളത്തിലും തമിഴ്‌നാട്ടിലും പ്രചാരണത്തിനെത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് മധുരയിൽ പ്രചരാണത്തിനെത്തിയ മോദി കേരളത്തിൽ പത്തനംതിട്ടയിലും തിരുവനന്തപുരത്തും തിരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കുന്നുണ്ട് ഇതിനിടെ മോദിയെ പ്രചാരണത്തിന് ക്ഷണിക്കുന്ന ഡി.എം.കെയുടെ ട്വീറ്റുകളാണ് തമിഴ്‌നാട്ടിൽ വൈറലാകുന്നത്. പ്രധാനമന്ത്രിയുടെ കഴിഞ്ഞ തമിഴ്നാട് സന്ദർശനത്തിൽ ട്വിറ്ററിൽ 'ഗോ ബാക്ക് മോദി' ഹാഷ്ടാഗ് ട്രെൻഡിംഗായിരുന്നുവെങ്കിൽ ഇത്തവണ മോദിയെ പ്രചാരണത്തിനു ക്ഷണിച്ചുള്ള ഡി.എം.കെ സ്ഥാനാർത്ഥികളുിടെ ട്വീറ്റുകളാണ് പുതിയ തന്ത്രം.

എതിർ സ്ഥാനാർത്ഥിക്കായി മോദി പ്രചാരണത്തിനു വന്നാൽ ഭൂരിപക്ഷം ഉയരുമെന്നും ട്വീറ്റുകളിൽ പരിഹസിക്കുന്നു,​ 'പ്ലീസ് ക്യാംപെയ്ൻ' എന്നാവശ്യപ്പെട്ടു ക്ഷണിക്കുന്ന സ്‌ക്രീൻ ഷോട്ടുകളും വൈറലാണ്. പ്രിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഞാൻ ഡി.എം.കെ സ്ഥാനാർത്ഥിയാണ്, കമ്പത്തു വന്നു പര്യടനം നടത്തൂ, എന്റെ വിജയശതമാനം ഉയർത്താൻ സഹായിക്കൂ– കമ്പത്തെ ഡി.എം.കെ സ്ഥാനാർത്ഥി എൻ.രാമകൃഷ്ണ ട്വീറ്റ് ചെയ്തതിങ്ങനെ. നിരവധി ഡിഎംകെ സ്ഥാനാർഥികളും ഇത്തരത്തിൽ ട്വീറ്റുമായി രംഗത്തുണ്ട്.

Dear Prime Minister @narendramodi, please campaign in Thiruchendur. I am the DMK candidate here and it will help me in widening my winning margin. Thank you sir.

— Anitha Radhakrishnan (@ARROffice) April 2, 2021

Dear Prime Minister @narendramodi please campaign in Ranipet. I am the DMK candidate here and it will help me in widening my winning margin. Thank you sir.

— R_Gandhi_MLA (@R_Gandhi_MLA) April 2, 2021