കൃതി സനോണിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുന്നു നിനക്കൊണ്ടിനേ എന്ന തെലുങ്ക് ചി ത്രത്തിലൂടെ അഭിനയ രംഗത്തെത്തി ഹീറോ പന്റി എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറിയ നായിക കൃതി സനോണിന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുന്നു. അർജിത് സിംഗിന്റെ ചൽ വഹാം ജാത്തി ഹേ, പാസ് ആവോ എന്നീ മ്യൂസിക് വീഡിയോകളിലും പ്രത്യക്ഷപ്പെട്ടിട്ടുള്ള കൃതി ഒട്ടേറെ പരസ്യചിത്രങ്ങളിലൂടെയും പ്രസിദ്ധയാണ്. ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ആരാധകർ പിന്തുടരുന്ന നായികമാരിലൊരാളാണ് കൃതി സനോൺ. മുപ്പത്തിയെട്ട് മില്ല്യൺ ആരാധകരാണ് താരത്തെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്. താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രങ്ങൾ കണ്ട് ''ഇതാണ് അസ്സൽ ബോളിവുഡ് ലുക്ക്" എന്നാണ് ആരാധകർ പറയുന്നത്