tesla

കാലിഫോർണിയ: 10000 പേർക്ക് തൊഴിൽ വാഗ്ദാനം ചെയ്ത് ടെസ്ല സ്ഥാപകൻ ഇലോൺ മസ്‌ക്. ഓസ്റ്റിനടുത്ത് നിർമിക്കുന്ന ടെസ്ല നിർമാണ പ്ലാന്റിൽ 2022 ഓടെ പതിനായിരത്തിലധികം പേരെ നിയമിക്കുമെന്നാണ് അദ്ദേഹം തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചിരിക്കുന്നത്. ഈ ജോലിയ്ക്ക് കോളേജ് ബിരുദം ആവശ്യമില്ലെന്നും ഹൈസ്‌കൂൾ കഴിഞ്ഞാലുടൻ വിദ്യാർത്ഥികൾക്ക് പ്ലാന്റിൽ ജോലിക്ക് അപേക്ഷിക്കാമെന്നും മസ്‌ക് വ്യക്തമാക്കി.

Over 10,000 people are needed for Giga Texas just through 2022!
- 5 mins from airport
-15 mins from downtown
- Right on Colorado river https://t.co/w454iXedxB

— Elon Musk (@elonmusk) March 31, 2021

കമ്പനിയുടെ ഏറ്റവും പുതിയ ഉൽപാദന കേന്ദ്രത്തിൽ നിർമാണ പ്രവർത്തനങ്ങൾ അതിവേഗം നടന്നു കൊണ്ടിരിക്കുകയാണെന്ന് ജൂലൈയിൽ മസ്‌ക് അറിയിച്ചിരുന്നു. ടെസ്ല 10000 തൊഴിലാളികളെ നിയമിക്കുമെങ്കിൽ, കമ്പനി നേരത്തെ വാഗ്ദാനം ചെയ്ത 5000 തൊഴിലാളികൾ എന്നതിന്റെ ഇരട്ടി നിയമനമാകും നടക്കുകയെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

High School Grads: You do not have to have a college degree to work for Tesla. You can work for Tesla straight out of high school. Chris Reilly of recruiting explains:https://t.co/K37yYNOidZ pic.twitter.com/CgC7QJtSvN

— Tesla Owners of Austin (@AustinTeslaClub) March 31, 2021

ഓസ്റ്റിൻ കമ്മ്യൂണിറ്റി കോളേജ്, ഹ്യൂസ്റ്റൺടില്ലോട്സൺ യൂണിവേഴ്സിറ്റി, ടെക്സാസ് യൂണിവേഴ്സിറ്റി, ഡെൽ വാലെ ഇൻഡിപെൻഡന്റ് സ്‌കൂൾ ഡിസ്ട്രി്ര്രക് എന്നിവയുമായി കമ്പനി ബന്ധം സ്ഥാപിച്ചിട്ടുണ്ടെന്ന് കമ്പനിയുടെ റിക്രൂട്ടിംഗ് മാനേജർമാരിൽ ഒരാളായ ക്രിസ് റെയ്ലി പറഞ്ഞു. ഹൈസ്‌കൂൾ ബിരുദം നേടി വിദ്യാഭ്യാസം തുടരുന്നതിനിടയിൽ ടെസ്ലയിൽ കരിയർ ആരംഭിക്കാനാകുമെന്നും തുടക്കക്കാർക്ക് നിരവധി അവസരങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.