കൊൽക്കത്ത: പശ്ചിമ ബംഗാളിലേക്കുള്ള അനധികൃത കുടിയേറ്റ വിഷയത്തിൽ തൃണമൂൽ സർക്കാരിനെ വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബി.ജെ.പിക്ക് സംസ്ഥാനം ഭരിക്കാനുളള അവസരം നൽകിയാൽ ഒരു പക്ഷിയെ പോലും പശ്ചിമ ബംഗാളിൽ നിയമവിരുദ്ധമായി പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അലിപൂർദുവറിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനധികൃത കുടിയേറ്റം അവസാനിപ്പിക്കേണ്ടതല്ലേ?, ഇത് നമ്മുടെ യുവാക്കളുടെ ജോലി ഇല്ലാതാക്കുന്നില്ലേ?. ദീദിയെ മാറ്റൂ. മനുഷ്യരെ പോയിട്ട് പക്ഷികളെപ്പോലും ബംഗാളിലേക്ക് അനധികൃതമായി കടക്കാൻ അനുവദിക്കില്ല. എല്ലാ അഭയാർത്ഥികൾക്കും മാന്യമായി ഇന്ത്യൻ പൗരത്വം നൽകും'- ഷാ പറഞ്ഞു.
നന്ദിഗ്രാമിൽ മമത പരാജയപ്പെടുമെന്നും ഷാ പറഞ്ഞു. നന്ദിഗ്രാം അവർക്ക് നഷ്ടപ്പെടുമെന്ന് ഇന്നലെ നാം സാക്ഷികളായ രംഗങ്ങൾ പറയുന്നു. മെയ് 2ന് 11 മുതൽ ബംഗാളിനെ ബി.ജെ.പി നയിക്കും, രണ്ട് മണിക്ക് ദിദി അധികാരത്തിൽ നിന്ന് പുറത്താകും. വടക്കൻ ബംഗാളിലെ എല്ലാ പ്രശ്‌നങ്ങളും ബി.ജെ.പി പരിഹരിക്കും - ഷാ പറഞ്ഞു.