സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ഹിന്ദിചിത്രമായ മുംബയ് കറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് റിലീസ് ചെയ്യും. ചിത്രത്തിൽ പ്രധാനവേഷം അവതരിപ്പിക്കുന്ന വിക്രാന്തിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് റിലീസ് ചെയ്യാൻ തീരുമാനിച്ചത്. സൂപ്പർഹിറ്റായ തമിഴ് ചിത്രം മാ നഗരത്തിന്റെ റീമേക്കായ മുംബയ് കറിൽ വിജയ് സേതുപതിയും ഒരു സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.