qq

ടുണീഷ്യ: ടുണീഷ്യയിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കിടയിൽ ഒരു സ്ത്രീ ചാവേർ ആക്രമണം നടത്തിയതായി റിപ്പോർട്ട്. ഇവരുടെ പക്കലുണ്ടടായിരുന്ന കുട്ടിയും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി അധികൃതർ പറഞ്ഞു. കാസറി പ്രവിശ്യയിൽ തമ്പടിച്ച സായുധ സംഘത്തിനെ കണ്ടെത്തിയ സൈന്യത്തിന്റെ ഇടയിൽ ഒരു സ്ത്രീ കുട്ടിയുമായി എത്തിയിരുന്നതായും ഈ സ്ഥലത്ത് ആക്രണമണം നടന്നതായും ഇവർ ചാവേറാകാമെന്നുമാണ് നിഗമനം. ഇവരുടെ ഭർത്താവെന്ന് കരുതപ്പെടുന്നയാളെ സൈന്യം വദിച്ചു. എന്നാൽ ഇവരുടെ മൂത്ത മകൾ അത്ഭുതകരമായി രക്ഷപെട്ടു. എന്നാൽ ചാവേറാക്രമണത്തിൽ ഒരു സ്ത്രീയുടെ സാനിധ്യം കണ്ടെത്തുന്നത് ഇതാദ്യമാണെന്നും അധികൃതർ അറിയിച്ചു.