രാജസ്ഥാൻ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമ്മിന്റെ കൂട്ടാളി ഡാനിഷ് ചിഖ്ന അറസ്റ്റിൽ. നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) യും രാജസ്ഥാൻ പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഇയാൾ പിടിയിലായത്. വ്യാഴാഴ്ച രാത്രിയോടെ രാജസ്ഥാനിലെ കോട്ടയിൽ നിന്നാണ് ഇയ്യാളെ അറസ്റ്റ് ചെയ്തത്.
Danish Chikna (in pic), who managed the drugs factory of gangster Dawood Ibrahim in Maharashtra's Dongri, arrested from Rajasthan's Kota last night in a joint operation of Kota Police & NCB. Drugs seized from his vehicle. 6 cases, including that of murder, registered against him. pic.twitter.com/JyOHdAGiax
— ANI (@ANI) April 2, 2021
മഹാരാഷ്ട്രയിലെ ഡോഗ്രിയിലുള്ള ദാവൂദിന്റെ മയക്കുമരുന്ന് ഫാക്ടറിയുടെ നടത്തിപ്പുകാരനായിരുന്നു ഇയാളെന്ന് എൻ.സി.ബിയും പൊലീസും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇയാളുടെ വാഹനത്തിൽ നിന്നും ലഹരിമരുന്ന് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകം ഉൾപ്പെടെ ആറുകേസുകൾ ഡാനിഷിനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇതിൽ രണ്ട് കേസുകളിൽ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.