ദോഹ: ഖത്തർ- സൗദി കമ്മിറ്റിയുടെ ആദ്യയോഗം റിയാദിൽ തുടങ്ങി. ഖത്തറിനുമോലുള്ള ഉപരോധം നീക്കിയതിന് ശേഷമുള്ള കാര്യങ്ങൾ ചർച്ചചെയ്യാനും രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനുമാണ് യോഗം ലക്ഷ്യം വയ്ക്കുന്നത്. സൗദി വിദേശകാര്യ മന്ത്രാലയത്തിലാണ് യോഗം നടക്കുക.
മൂന്നര വർഷത്തെ ഖത്തർ ഉപരോധം സൗദിയിൽ നടന്ന ജി.സി.സി ഉച്ചകോടിയിൽ അൽഉലാ കരാറിൽ ഒപ്പുവെച്ചതോടെയാണ് അവസാനിച്ചത്. ഇതിനുശേഷം സൗദിയും ഖത്തറും തമ്മിലുള്ള ബന്ധം പൂർവസ്ഥിതിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. നേരത്തേതന്നെ വ്യോമാതിർത്തി, കടൽ ഗതാഗതം എന്നിവ തുറന്നുകൊടുത്തിരുന്നു. സൗദിയിൽ നടക്കുന്ന യോഗത്തിൽ ഖത്തർ വിദേശകാര്യ മന്ത്രാലയത്തിലെ മേഖലതല വിഭാഗം പ്രത്യേക പ്രതിനിധി അംബാസഡർ അലി ബിൻ ഫഹദ് അൽ ഹജ്രി ആണ് ഖത്തർ സംഘത്തെ നയിക്കുന്നത്.