aa

വാഷിംഗ്ടൺ: ആദ്യമായി യുറാനസിൽ നിന്ന് എക്സ്-റേ വികിരണങ്ങൾ കണ്ടെത്തി ശാസ്ത്ര‌ജ്ഞർ. ഇത് സൗരയുഥത്തിലെ ഐസ് ഭീമൻ ഗ്രഹം എന്നറിയപ്പെടുന്ന യുറാനസിനെക്കുറിച്ചുള്ള കൂടുതൽ പഠനത്തിന് സഹായകമാകുമെന്ന് അധികൃതർ അറിയിച്ചു.

നാസയുടെ മാർഷൽ ബഹിരാകാശ വിമാനകേന്ദ്രത്തിലെ ശാസ്ത്രജ്ഞരാണ് യുറാനസിലെ ഈ കിരണങ്ങളെ കണ്ടെത്തിയത്.

സൂര്യനിൽ നിന്നും ഏഴാമത്തെ ഗ്രഹമായ യുറാനസിന് ഭൂമിയുടെ നാലിരട്ടി വ്യാസമാണ് ഉള്ളത്. അത് സൗരയുഥത്തിലെ മറ്റെല്ലാ ഗ്രഹങ്ങളിൽ നിന്നും വ്യത്യസ്ഥമാണ്. സൂര്യനിൽ നിന്നും ഏറെ അകന്നുനിൽക്കുന്നതിനാൽ തണുപ്പ് വളരെ കൂടുതലാണ്. അതുകൊണ്ട്തന്നെ ഐസ് ഗ്രഹം എന്നും ഇതിനെ അറിയപ്പെടുന്നു. നിലവിൽ ശാസ്ത്രജ്ഞർ ദൂരദർശിനിയിലൂടെയാണ് യുറാനസിനെക്കുറിച്ചുള്ള പഠനങ്ങൾ നടത്തിവന്നിരുന്നത്. ഏതാണ്ട് പൂർണമായും ഹൈഡ്രജനും ഹീലിയവും ചേർന്ന തണുത്ത ഗ്രഹമാണ് യുറാനസ്. ആദ്യകാലങ്ങളിൽ യുറാനസിനെക്കുറിച്ചുള്ള പറനത്തിൽ ഗ്രഹത്തിൽ നിന്നും ഐസ് കിരണങ്ങൾ കണ്ടെത്തിയിരുന്നു. എന്നാലിപ്പോൾ എക്സറേ കിരണങ്ങൾ കൂടികണ്ടെത്തിയത് പുതിയ ഉണർവാണ് സൗരയുഥ ശാസ്ത്രജ്ഞർക്ക് നൽകുന്നത്.

ഭൂമിയുടെ പ്രതലത്തിൽ സൂര്യന്റെ കിരണങ്ങൾ ചിതറിക്കിടക്കുന്നതുപോലെ വ്യാഴത്തിന്റെയും ശനിയുടെയും പ്രതലത്തിൽ എക്സ്-റേ പ്രകാശങ്ങൾ ചിതറിക്കിടക്കുന്നുണ്ടെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഇതിന്റെ കിരണങ്ങൾ തന്നെയാകാം യുറാനസിൽ നിന്നും ലഭിച്ചതെന്നാണ് കണക്കുകൂട്ടൽ. എതേസമയം, യുറാനസിന് ചുറ്റുമുള്ള വളയങ്ങൾ സൃഷ്ടിക്കുന്നതാകാം ഈ എക്സറേ കിരണങ്ങളെന്നും അവർ പറഞ്ഞു.

യുറാനസിന് സമീപമുള്ള ബഹിരാകാശ അന്തരീക്ഷത്തിൽ ഇലക്ട്രോണുകളും പ്രോട്ടോണുകളും തുടങ്ങിയ ചാർജ്കണങ്ങൾ ചുറ്റപ്പെട്ടിരിക്കുന്നു. ഈ ഊർജ്ജത്തിന്റെ കണങ്ങളും യുറാനസിന്റെ വളയവും കൂട്ടിയിടിക്കുന്നതാകാം എക്സ്റേകിരണങ്ങൾ ഉണ്ടാകാൻ കാരണമെന്നാണ് നിഗമനം.