വടകര: രാജ്യത്തിന്റെ മതനിരപേക്ഷത തകർക്കാനും ഭരണഘടനയുടെ മൂല്യങ്ങൾ ഇല്ലാതാക്കാനുമുള്ള ബി.ജെ.പി അജണ്ടയെ പ്രതിരോധിക്കാൻ ഇടതു മുന്നണിക്കേ കഴിയൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാൻ ഒത്താശ ചെയ്തത് കോൺഗ്രസാണ്. ഈ തിരഞ്ഞെടുപ്പിൽ ആ അക്കൗണ്ട് പൂട്ടിക്കും. കോലീബി സഖ്യം ആദ്യം വന്നപ്പോൾ ചെറുത്തു തോല്പിച്ചത് വടകരയിലെയും ബേപ്പൂരിലെയും ജനങ്ങളാണ്.
ദേശീയ പ്രാധാന്യമുള്ള തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. മതനിരപേക്ഷത സംരക്ഷിക്കുന്നതിന് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന ഇടതുപക്ഷത്തെ ഏറെ പ്രതീക്ഷയോടെയാണ് മറ്റു പല കക്ഷികളും കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.കെ.നാണു എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പി.സതീദേവി, മനയത്ത് ചന്ദ്രൻ, സി.ഭാസ്‌കരൻ, ആർ.സത്യൻ എന്നിവരും പ്രസംഗിച്ചു.