modi

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവേശപ്പോരിനായെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വൻ വരവേൽപ്പാണ് കഴക്കൂട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നൽകിയത്. ഒരു സൂപ്പർതാരത്തിന്റെ മട്ടിലും ഭാവത്തിലുമാണ് പ്രവർത്തകർ മോദിയെ വരവേറ്റത്. മൊബൈൽ ഫോണിന്റെ ഫ്ളാഷ് ലൈറ്റ് മിന്നിച്ചും പാർട്ടിക്കൊടി കൊണ്ട് മെക്സിക്കൻ വേവ് തീർത്തും. കാവി സ്യൂട്ടിട്ട് ഗ്രൗണ്ട് പരേഡ് നടത്തിയും "മോഡി ഹാർട്ട് " ബാനറും " വി.സപ്പോർട്ട് മെട്രോമാൻ ആൻഡ് മോഡി" തുടങ്ങി ഇംഗ്ളീഷ് ബാനറുകളുമായി വളഞ്ഞാടിയുമെല്ലാം ആരാധകർ ആവേശം കാട്ടി. പറഞ്ഞതിലും രണ്ടരമണിക്കൂർ വൈകിയാണ് മോദി നാഗർകോവിലിലെ പരിപാടി കഴിഞ്ഞെത്തിയത്. എന്നിട്ടും ക്ഷമയോടെ അണികൾ കാത്തിരുന്നു.