ആര്യനാട്: ചില്ലറ വില്പന ലക്ഷ്യമിട്ട് വീട്ടിലും വാഹനത്തിലുമായി സൂക്ഷിച്ചിരുന്ന 75 ലിറ്റർ വിദേശ മദ്യം ആര്യനാട് എക്സൈസ് സംഘം പിടികൂടി. മദ്യം സൂക്ഷിച്ച കാട്ടാക്കട മണ്ണൂർക്കര കണ്ണനാകോണം സജീല മൻസിലിൽ നിസാറുദീനെ(46) അറസ്റ്റ് ചെയ്തു.
അവധിയും തിരഞ്ഞെടുപ്പും ലക്ഷ്യമിട്ടാണ് ഇയാൾ മദ്യം സൂക്ഷിച്ചിരുന്നതെന്ന് ആര്യനാട് എക്സൈസ് പറഞ്ഞു. സ്‌കൂട്ടറിൽ സഞ്ചരിച്ച് ആവശ്യക്കാർക്ക് മദ്യം സ്ഥലത്ത് എത്തിച്ചായിരുന്നു കച്ചവടം. അര ലിറ്ററിന്റെ 150 കുപ്പി മദ്യമാണ് ഇയാളിൽ നിന്നും കണ്ടെടുത്തത്. സ്‌കൂട്ടറും കസ്റ്റഡിയിൽ എടുത്തു.
ആര്യനാട് എക്സൈസ് ഇൻസ്പെക്ടർ ആദർശ് എസ്.ബിയുടെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ സി. ശിശുപാലൻ, സിവിൽ എക്സൈസ് ഓഫീസർ ഷിൻരാജ് കെ.എസ്, സിവിൽ എക്സൈസ് ഓഫീസർ എ. ശ്രീകുമാർ, സിവിൽ എക്സൈസ് ഓഫീസർ ജി.വി. ശ്രീകുമാർ, സിവിൽ എക്സൈസ് ഓഫീസർ സൂരജ് എസ്.എസ്, സിവിൽ എക്സൈസ് ഓഫീസർ സുജിത് വി.എസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ പ്രിയ കെ.എം എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.