കൊവിഡിനും ലോക്ക് ഡൗണിനും ശേഷം ലോകത്ത് സജീവമാണ് വർക്ക് ഫ്രം ഹോം എന്ന ആശയം. കൊവിഡിന്റെ രണ്ടാംവരവിലും വർക്ക് ഫ്രം ഹോമിന് പ്രസക്തിയേറുന്നു. എന്നാൽ ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ നിർമ്മാണ കമ്പനിയായ റെഡ് ചില്ലീസിന്റെ ഓഫീസ് ഇപ്പോൾ ശ്രദ്ധ നേടുന്നത് മറ്റൊരു കാര്യത്തിൂടെയാണ്. ഓഫീസിനെ വീടിന്റെ ലുക്കിലേക്ക് മാറ്റിയിരിക്കുകയാണ് ഷാരൂഖ്. അതിന് ഷാരൂഖിനെ സഹായിച്ചത് മറ്റാരുമല്ല ഭാര്യ ഗൗരി ഖാനാണ്..
ഇന്റീരിയർ ഡിസൈനറും ആർക്കിടെക്ടുമായ ഗൗരിയാണ് ഓഫീസിനെ പുത്തൻലുക്കിലേക്ക് മാറ്റിയെടുത്തത്.. ട്രെൻഡി ലുക്കിലുള്ള ഓഫീസിന്റെ ചിത്രങ്ങൾ ഗൗരി ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുകയും ചെയ്തു. ഓഫീസ് ഡിസൈനിംഗ് ലോക്‌ഡൗൺ കാലത്ത് വളരെ രസകരമായ അനുഭവമായിരുന്നു എന്നാണ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ഗൗരിഖാൻ കുറിക്കുന്നത്.
മസ്‌കുലിൻ ആൻഡ് മിനിമലിസ്റ്റിക് തീമിലാണ് ഓഫീസ് ചെയ്തിരിക്കുന്നത്. ബ്ലാക്ക്, വൈറ്റ്, ഗ്രേ കളർ പാലറ്റുകളാണ് ഉപയോഗിച്ചിരിക്കുന്നത്. കെറാഡെക്കോ വാൾ പാനൽസാണ് മറ്റൊരു പ്രത്യേകത.
' വീട്ടിൽ നിന്ന് അകലെ മറ്റൊരു വീട്, ക്രിയേറ്റീവായ ജോലികൾ ചെയ്യാൻ പറ്റിയ ശാന്തമായ ഒരിടം. വലിയ ഔട്ട്‌ഡോർ സ്‌പേസുള്ള ഒരു ഓഫീസ് ഒരുക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. വെർച്വൽ മീറ്റിങുകൾ നടത്താനും സംഘടിപ്പിക്കാനും വരാൻ പോകുന്ന പ്രോജക്ടുകളെ പറ്റി ചിന്തിക്കാനും റെഡ്ചില്ലി ഓഫീസിന്റെ ഭാഗമായി അദ്ദേഹത്തിന് ഇണങ്ങുന്ന ഒരിടമായിരുന്നു ലക്ഷ്യമെന്ന് ഗൗരിഖാൻ പറയുന്നു..