us-capitol

വാഷിംഗ്ടൺ: യുഎസ് ക്യാപിറ്റോൾ മന്ദിരത്തിന് മുന്നിൽ പൊലീസുകാർക്ക് നേരെ അജ്ഞാതൻ കാർ ഇടിച്ചുകയറ്റി. ആക്രമണത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. അക്രമിയെ പൊലീസ് വെടിവച്ചുകൊന്നു.

വില്യം ഇവാൻ എന്ന പൊലീസുകാരനാണ് കൊല്ലപ്പെട്ടത്. ബാരിക്കേഡിൽ ഇടിച്ചു നിർത്തിയ കാറിൽ നിന്ന് അക്രമി പുറത്തിറങ്ങുകയും, പൊലീസിന് നേരെ കത്തി വീശുകയുമായിരുന്നു. ഒരു ഉദ്യോഗസ്ഥന് കുത്തേറ്റതായും റിപ്പോർട്ടുണ്ട്. തുടർന്ന് പൊലീസ് ഇയാൾക്കുനേരെ വെടിവയ്ക്കുകയായിരുന്നു.

ആക്രമണത്തിന് പിന്നിൽ തീവ്രവാദ ബന്ധമില്ലെന്നാണു പ്രാഥമിക നിഗമനമെന്നു പൊലീസ് പറഞ്ഞു. സംഭവത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നടുക്കം രേഖപ്പെടുത്തി.കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന്റെ ദുഖത്തിനൊപ്പം രാജ്യം ഒന്നാകെ പങ്കുചേരുന്നുവെന്നും ബൈഡൻ പറഞ്ഞു.