gomathiyamma

തിരുവനന്തപുരം: വയോധികയ്ക്ക് വോട്ട് നിഷേധിച്ച് ഉദ്യോഗസ്ഥർ.തിരുവനന്തപുരം കഴക്കൂട്ടം മണ്ഡലത്തിലെ തൊണ്ണൂറ്റി ആറ് വയസുള്ള ഗോമതിയമ്മയ്ക്കാണ് പോസ്റ്റൽവോട്ടിന് അപേക്ഷ സ്വീകരിച്ചിട്ടും മരിച്ചവരുടെ പട്ടികയിലുൾപ്പെടുത്തി വോട്ട് ഇല്ലാതെയാക്കിയത്.

ബന്ധുക്കളുടെ സഹായത്തോടെ രണ്ടാഴ്ച മുൻപാണ് ഗോമതിയമ്മ പോസ്റ്റൽവോട്ടിന് അപേക്ഷിച്ചത്. ഉദ്യോഗസ്ഥർ വീട്ടിലെത്തി രേഖകൾ പരിശോധിച്ച്, വോട്ടറെ നേരിട്ട് കണ്ട് അപേക്ഷ സ്വീകരിക്കുകയും ചെയ്തു. എന്നാൽ വോട്ട് രേഖപ്പെടുത്താൻ സമയമായപ്പോൾ ആരും എത്തിയില്ല. കാര്യം അന്വേഷിച്ച ഗോമതിയമ്മയുടെ ബന്ധുക്കൾക്ക് ഞെട്ടിക്കുന്ന മറുപടിയാണ് ഉദ്യോഗസ്ഥരിൽ നിന്ന് ലഭിച്ചത്.

പോസ്റ്റൽവോട്ടിന്റെ പട്ടികിൽ ആരോ ഡെഡ് എന്നതിന് D എന്ന് രേഖപ്പെടുത്തിയതാണ് വോട്ട് നിഷേധിക്കാൻ കാരണം. കൊവിഡ് ഭീഷണിയുള്ളതിനാൽ പോളിംഗ് ബൂത്തിലേക്ക് പോകാനും സാധിക്കില്ല. കുടുംബം തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിട്ടുണ്ട്.