പത്തനംതിട്ട: ആറന്മുള എം.എൽ.എയും മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായ വീണാ ജോർജിന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാഹനാപകടത്തിൽ പരിക്കേറ്റു. വീണ സഞ്ചരിച്ചിരുന്ന കാറിലേക്ക് പത്തനംതിട്ട റിംഗ് റോഡിൽ വച്ച് എതിരെ വന്ന വാഹനം അമിതവേഗതയിൽ ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റ വീണാ ജോർജിനെയും പ്രചാരണ വാഹനത്തിന്റെ ഡ്രൈവറെയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്‌ക്കായി പ്രവേശിപ്പിച്ചു.