sooranad

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനെ ക്യാ‌പ്‌റ്റൻ എന്ന് വിളിക്കുന്നത് ജനങ്ങളല്ല മുതലാളിമാരും അഴിമതിക്കാരുമെന്ന് ആക്ഷേപിച്ച് കെ.പി.സി.സി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരൻ. മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളുടെ ക്യാപ്‌റ്റനല്ല എന്നും ജനങ്ങൾക്കു വേണ്ടി ഒന്നും ചെയ്യാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയൻ എന്നും അദ്ദേഹം ആരോപിച്ചു. ജനങ്ങളെ അകറ്റി നിർത്തി, ഒരു പറ്റം മുതലാളിമാരേയും അഴിമതിക്കാരെയും ചുറ്റിൽ നിറുത്തി ഭരിച്ച പിണറായി ഭരണകാലം കേരള ചരിത്രത്തിലെ ഇരുണ്ട അധ്യായമാണ്. പിണറായിയെ ക്യാപ്‌റ്റൻ എന്ന് വിളിക്കുന്നത് ഇവരൊക്കെയാണ്.

1.8850 കോടിയുടെ വൈദ്യുതി കരാർ 25 വർഷത്തേക്ക് കിട്ടിയ അദാനിക്ക് പിണറായി ക്യാപ്‌റ്റനാണ്.

2. 5239 കോടിയുടെ കടൽ കൊള്ള കരാർ ലഭിച്ച അമേരിക്കൻ കമ്പനിക്ക് പിണറായി ക്യാപ്‌റ്റനാണ്

3. കോടി കണക്കിന് രൂപയുടെ ആരോഗ്യ ഡേറ്റ ലഭിച്ച സ്പ്രിംഗ്ളർ
മുതലാളിക്കും പിണറായി ക്യാപ്‌റ്റനാണ്.

4. ബ്രൂവറി , ഡിസ്റ്റലറി മുതലാളിമാർക്കും പിണറായി ക്യാപ്‌റ്റനാണ്.

5.6500 കോടിയുടെ ഇബസ് കരാർ ലഭിച്ച സ്വിസ് കമ്പനിക്കും പിണറായി ക്യാപ്‌റ്റനാണ്.

6.പിൻവാതിൽ നീയ മനം നടത്തിയ സരിതക്കും പിണറായി ക്യാപ്‌റ്റനാണ്

7. സ്വർണ്ണകടത്ത് നടത്തിയ സ്വപ്ന സുരേഷിനും പിണരായി ക്യാപ്‌റ്റനാണ്.

8.സെക്രട്ടേറിയേറ്റിൽ ഓഫിസ് തുറക്കാൻ അനുവാദം നൽകിയതും കോടികളുടെ കൺസൾട്ടൻസി കിട്ടിയതും വഴി പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിനും പിണറായി ക്യാപ്‌റ്റനാണ്.

9. മാനസിക സമ്മർദ്ദം ഉള്ള മനസാക്ഷി സൂക്ഷിപ്പുകാരൻ ശിവശങ്കറിനും പിണറായി ക്യാപ്‌റ്റനാണ്.

10. ടെണ്ടർ വിളിക്കാതെ കോടികളുടെ വർക്കുകൾ ലഭിച്ച ഊരാലുങ്കലിനും പിണറായി ക്യാപ്‌റ്റനാണ്.

11. ടി.പി. ചന്ദ്രശേഖറിനെ 51 വെട്ടിന് കൊലപ്പെടുത്തിയ കൊടി സുനിക്കും ടീമിനും പിണറായി ക്യാപ്‌റ്റനാണ്.

12. കൃപേഷിനെയും ശരത് ലാലിനെയും ഷുഹൈബിനെയും കൊന്ന കൊലപാതകികൾക്ക് പിണറായി ക്യാപ്‌റ്റനാണ്.

13. ബെവ്‌കോ ആപ്പ് ലഭിച്ചതു വഴി കോടികൾ കിട്ടിയ സഖാവിന് പിണറായി ക്യാപ്‌റ്റനാണ്.

14 . ലക്ഷകണക്കിന് രൂപ ശമ്പളം ലഭിച്ച 8 ഓളം ഉപദേശികൾക്കും വേലപ്പൻ നായർക്കും പിണറായി ക്യാപ്‌റ്റനാണ്.

15 .പി.എസ്.സി ഉദ്യോഗാർത്ഥികളെ തഴഞ്ഞ് പിൻവാതിൽ വഴി സർക്കാർ സർവീസിൽ കയറി പറ്റാൻ സഹായിച്ചതുകൊണ്ട് പിൻവാതിലുകാർക്കും പിണറായി ക്യാപ്‌റ്റനാണ്.

16. 2150 കോടിയുടെ മസാല ബോണ്ട് 9.723 % കൊള്ളപലിശക്ക് ലഭിച്ച ലണ്ടൻ കമ്പനിക്കും പിണറായി ക്യാപ്‌റ്റനാണ്.

17. ചീഫ് സെക്രട്ടറിയേക്കാൾ ശമ്പളത്തിൽ , 3.30 ലക്ഷം മാസം തോറും ലഭിക്കുന്ന കിഫ് ബി തലവൻ എബ്രഹാമിനും പിണറായി ക്യാപ്‌റ്റനാണ്.

18 .ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ചശേഷം വിവരവകാശ കമ്മീഷണർ സ്ഥാനം ലഭിച്ച വിശ്വാസ് മേത്തക്കും പിണറായി ക്യാപ്‌റ്റനാണ്.

19. പമ്പ മണൽ മാഫിയക്കും പിണറായി ക്യാപ്‌റ്റനാണ്.

20.സ്വർണകടത്ത്, ഡോളർ കടത്ത് കേസിൽ പിണറായിയെ രക്ഷിക്കാൻ കച്ചകെട്ടിയിറിങ്ങിയ കേന്ദ്ര മന്ത്രി നിതിൻ ഗഡ്ഗരിക്കും പിണറായി ക്യാപ്‌റ്റൻ.

മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളുടെ ക്യാപ്റ്റനല്ല എന്നും ജനങ്ങൾക്കു വേണ്ടി ഒന്നും ചെയ്യാത്ത മുഖ്യമന്ത്രിയാണ് പിണറായി...

Posted by Dr SooranadRajasekharan on Friday, 2 April 2021