aa

ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചനൊപ്പം തെന്നിന്ത്യൻ താരം രശ്മിക മന്ദാന അഭിനയിക്കുന്ന ചിത്രം 'ഗുഡ്‌ബൈ' യുടെ ചിത്രീകരണം ആരംഭിച്ചു. ബോളിവുഡിലെ പ്രമുഖ നിർമ്മാതാവായ ഏക്ത കപൂറാണ് ചിത്രം നിർമ്മിക്കുന്നത്. വികാസ് ബഹ്ലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രശ്മികയുടെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണ് ഗുഡ്‌ബൈ. സിദ്ധാർഥ് മൽഹോത്ര നായകനാവുന്ന മിഷൻ മജ്‌നു എന്ന സിനിമയിലൂടെയാണ് നടിയുടെ ബോളിവുഡ് അരങ്ങേറ്റം.ഈ പുതിയ യാത്ര തുടങ്ങുന്നതിൽ അതിയായ ആവേശമുണ്ടെന്ന് ചിത്രത്തിന്റെ പൂജ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് അമിതാഭ് ബച്ചൻ തന്റെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ കുറിച്ചു . ചിത്രത്തിൽ അച്ഛന്റെയും മകളുടെയും വേഷത്തിലാണ് ബച്ചനും രശ്മികയും എത്തുന്നത്. കിറിക് പാർട്ടി എന്ന ചിത്രത്തിലൂടെയാണ് രശ്മിക അഭിനയ രംഗത്ത് എത്തുന്നത്. പുഷ്പയാണ് ഇനി താരത്തിന്റേതായി റിലീസിനെത്താനുള്ള ചിത്രം.