വാവയുടെ ഇന്നത്തെ യാത്രയും കോട്ടൂർ ആന പരിപാലന കേന്ദ്രത്തിലാണ്. ആദ്യം പരിചയപ്പെടുത്തുന്നത് ബോബെ സർക്കസിൽ നിന്ന് വന്ന ഒരു ആനയെയാണ്. സാധാരണ ആനകൾ കുളിപ്പിക്കുമ്പോൾ വെള്ളത്തിൽ ഒരു വശം ചരിഞ്ഞ് കിടക്കും. പക്ഷെ ഈ മോഴ ആന ഇരുന്നാണ് കുളിക്കുന്നത്. അതിനൊരു കാരണമുണ്ട്.
അടുത്തത് പിടിയാനയായ അമ്മുവാണ്. കുളിക്കാൻ ഇറങ്ങിയാൽ എല്ലാവരുടെയും കണ്ണ് വെട്ടിച്ച് വെള്ളത്തിൽ നീന്തി അക്കരെ കാട്ടിൽ പോകുന്നത് അവളുടെ പതിവാണ്, പിന്നെ നേരം കുറേകഴിഞ്ഞേ തിരിച്ചു വരൂ. രസകരമായ കഥകളാണ് ഓരോ ആനകളെക്കുറിച്ചും പറയാനുള്ളത്. കോട്ടൂരെ ആനയൂട്ടും,കാട്ടിൽ ആനകളെ മേയാൻ വിടുന്ന കാഴ്ച്ചകളും കുട്ടിയാനകളുടെ കളിസ്ഥലവും എല്ലാം സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡിലൂടെ കാണാം.