പത്തനംതിട്ട: കാറപകടത്തിൽ ആറൻമുള മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി വീണാജോർജ് എം.എൽ.എയ്ക്കും ഡൈവർ സിജുവിനും പരിക്കേറ്റു. ഇന്നലെ രാവിലെ 11 ന് പത്തനംതിട്ട റിംഗ് റോഡിൽ അഞ്ചക്കാലായ്ക്ക് സമീപം വീണ സഞ്ചരിച്ച കാർ മറ്രൊരു കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വലത് തോളിനും ഗ്ളാസ് ചില്ല് കയറി ചെവിക്കും പരിക്കേറ്റിട്ടുണ്ട്. അമിത വേഗത്തിൽ എതിരേവന്ന കാർ ഇടിച്ചശേഷം നിറുത്താതെപോയി. അപകടത്തെ തുടർന്ന് വീണാജോർജിന്റെ ഇന്നലത്തെ പ്രചാരണ പരിപാടികൾ റദ്ദാക്കി. ഇന്ന് റോഡ് ഷോയിൽ പങ്കെടുക്കും.