maoist

റായ്‌പൂർ: ചത്തീസ്ഗഡിൽ ബിജാപൂർ ജില്ലയിലെ ടരേം മേഖലയിൽ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് സുരക്ഷാ സൈനികർക്ക് വീരമൃത്യു. കുറച്ചുപേർക്ക് പരിക്കേറ്റു. മാവോയിസ്റ്റുകളും കൊല്ലപ്പെട്ടതായി സംസ്ഥാനത്തെ മുതിർന്ന ഉദ്യോഗസ്ഥനായ അശോക് ജുനേജ പറഞ്ഞു.

സി.ആർ.പി.എഫിലെ എലൈറ്റ് കോബ്ര യൂണിറ്റ്, ഡിസ്ട്രിക്ട് റിസർവ് ഗാർഡ് (ഡി.ആർ.ജി), സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സ് (എസ്.ടി.എഫ്) എന്നിവർ സംയുക്ത ഓപ്പറേഷനാണ് നടത്തിയത്. ഏറ്റുമുട്ടൽ രാത്രി വൈകിയും തുടരുകയാണ്.

കുറച്ച് ദിവസങ്ങൾക്കു മുമ്പ് സംസ്ഥാനത്ത് ഡി.ആർ.ജി സംഘം സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെ മാവോയിസ്റ്റ് ആക്രമണമുണ്ടായിരുന്നു. അഞ്ച് പൊലീസുകാരാണ് അന്ന് മരിച്ചത്. 14 പേർക്ക് പരിക്കേറ്റു.