ashly-barty

ഫ്ലോറിഡ: ലോക ഒന്നാം നമ്പർ താരം ആസ്ട്രേലിയയുടെ ആഷ്ലി ബാർട്ടി മിയാമി ഓപ്പൺ ടെന്നിസിന്റെ ഫൈനലിൽ പ്രവേശിച്ചു. സെമിയിൽ ഉക്രൈന്റെ എലിന സ്വിറ്റോലിനയെ നേരിട്ടുള്ള സെറ്രുകൾക്ക് വീഴ്‌ത്തിയാണ് ബാർട്ടിയുടെ ഫൈനൽ പ്രവേശനം. ഫൈനലിൽ കനേഡിയൻ താരം ബിയാൻക ആൻഡ്രീസ്‌ക്യുവാണ് ബാർട്ടിയുടെ എതിരാളി. സെമിയിൽ സക്കാരിയക്കെതിരെ ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ ശേഷമാണ് അടുത്ത രണ്ട് സെറ്രുകളും സ്വന്തമാക്കി ആൻഡ്രീസ്ക്യു വിജയം സ്വന്തമാക്കിയത്. പുരുഷ ഫൈനലിൽ സിന്നറും ഹർക്യാക്‌സിനും ഏറ്രുമുട്ടും.