cyprus-woman-breaks-guinn

നികോഷ്യ: ലോകത്തിലെ ഏറ്റവും നീളമുള്ള വിവാഹ ശിരോവസ്ത്രമണിഞ്ഞ് ഗിന്നസിൽ ഇടം നേടിയിരിക്കുകയാണ് സൈപ്രസ് സ്വദേശിയായ മരിയ പരഷ്‌കേവ. മരിയ വിവാഹദിനത്തിലണിഞ്ഞ ശിരോവസ്ത്രത്തിന് ഏകദേശം ആറ് കിലോമീറ്റർ നീളമുണ്ട്. അമേരിക്കൻ ഫുട്ബോൾ മൈതാനത്തിന്റെ നീളം വരുമിത്. മരിയയുടെ വിവാഹ വീഡിയോ ഇൻസ്റ്റഗ്രാമിൽ ഗിന്നസ് വേൾഡ് റെക്കോ‌ഡ്സ് ഷെയർ ചെയ്തിട്ടുണ്ട്. വരനൊപ്പം നിൽക്കുന്ന മരിയയുടെ ശിരോവസ്ത്രം കിലോമീറ്ററുകൾ നീളത്തിൽ വിരിച്ചിട്ടിരിക്കുന്നതും വീഡിയോയിലുണ്ട്.