ബസ്‌തർ: ഛത്തീസ്‌ഗഡിൽ ബസ്‌തറിൽ മാവോയിസ്‌റ്റുകളുമായുളള ഏറ്റുമുട്ടലിൽ അഞ്ച് സൈനികർ വീരചരമമടഞ്ഞു. മൂന്ന് പൊലീസുകാരും രണ്ട് സി.ആർ.പി.എഫ് ജവാന്മാരുമാണ് വീരമൃത്യു വരിച്ചത്. പത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. മാവോയിസ്‌റ്റുകൾക്കെതിരായ സംയുക്ത സൈനിക നീക്കത്തിനിടെയാണ് ആക്രമണമുണ്ടായത്. ബസ്‌തറിൽ തരേമിന് സമീപം ബൈജാപൂരിലാണ് സംഭവമുണ്ടായത്.
ഛത്തീസ്‌ഗഡിൽ നാരായൺപൂരിൽ ജില്ലാ റിസർവ് ഗാർഡ് ജവാന്മാരുടെ ബസിന് നേരെ ആക്രമണം നടത്തിയതിന് 10 ദിവസത്തിനകമാണ് ബസ്‌തറിലെ സംഭവം. നാരായൺപൂരിൽ വീരമൃത്യു വരിച്ചത് അഞ്ച് പൊലീസുകാരാണ്. 14 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.