സർവകലാശാല പാളയം കാമ്പസിലെ കാഷ് കൗണ്ടർ ഏപ്രിൽ 5, 7 തീയതികളിൽ പരിമിതമായ രീതിയിൽ മാത്രമേ പ്രവർത്തിക്കുകയുളളൂ. ഈ ദിവസങ്ങളിൽ ഓൺലൈനായി ഫീസൊടുക്കാം.
ടൈംടേബിൾ
ആറാം സെമസ്റ്റർ ബി.എ. ഓണേഴ്സ് ഡിഗ്രിപ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (2018 അഡ്മിഷൻ - റഗുലർ/2016 - 2017 അഡ്മിഷൻ - സപ്ലിമെന്ററി) പരീക്ഷയുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.
പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എസ് സി സ്‌പെഷ്യൽ പരീക്ഷയുടെ ഭാഗമായിട്ടുളള ഫിസിക്സ് പ്രാക്ടിക്കൽ പരീക്ഷ 9 മുതൽ നടത്തും.
വൈവാവോസി
വിദൂരവിദ്യാഭ്യാസകേന്ദ്രം നടത്തിയ മൂന്ന്, നാല് സെമസ്റ്റർ എം.എസ് സി മാത്തമാറ്റിക്സ് (2018 അഡ്മിഷൻ) പരീക്ഷയുടെ വൈവവോസി 8, 9, 13, 15 തീയതികളിൽ കാര്യവട്ടം വിദൂരവിദ്യാഭ്യാസകേന്ദ്രത്തിൽ നടത്തും. വിദ്യാർത്ഥികൾ ഡെസർട്ടേഷന്റെ രണ്ട്‌കോപ്പിയും ഹാൾടിക്കറ്റുമായി പരീക്ഷാകേന്ദ്രത്തിൽ ഹാജരാകണം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ. ഫോൺ:0471 - 2386442
നാലാം സെമസ്റ്റർ എം.എ. ഹിന്ദി (വിദൂരവിദ്യാഭ്യാസം - 2018 അഡ്മിഷൻ, സപ്ലിമെന്ററി 2017 അഡ്മിഷൻ) പരീക്ഷയുടെ വൈവാവോസി 9 ന് കാര്യവട്ടം വിദൂരവിദ്യാഭ്യാസകേന്ദ്രത്തിൽ നടത്തും.
പരീക്ഷാഫീസ്
വിദൂരവിദ്യാഭ്യാസകേന്ദ്രം നടത്തുന്ന ഒന്നും രണ്ടും സെമസ്റ്റർ ബി.ബി.എ. (2019 & 2018 അഡ്മിഷൻ) റഗുലർ, ഇംപ്രൂവ്‌മെന്റ് ആൻഡ് സപ്ലിമെന്ററി, ബി.എസ് സി. മാത്തമാറ്റിക്സ് (2019, 2018 & 2017 അഡ്മിഷൻ റഗുലർ, ഇംപ്രൂവ്‌മെന്റ ആൻഡ് സപ്ലിമെന്ററി) പരീക്ഷകൾക്ക് 5 മുതൽ ഓൺലൈനായി അപേക്ഷിക്കാം. പിഴകൂടാതെ 15 വരെയും 150 രൂപ പിഴയോടെ 19 വരെയും 400 രൂപ പിഴയോടെ 21 വരെയും ഓൺലൈനായി അപേക്ഷിക്കാം.