appolo

കൊച്ചി: അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയുടെ കേരളത്തിലെ ആദ്യ ക്ളിനിക്കിന് ചാലക്കുടി ആനമല ജംഗ്‌ഷനിൽ തുടക്കമായി. ബെന്നി ബെഹ്‌നാൻ എം.പി., ബി.ഡി. ദേവസി എം.എൽ.എ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്‌തു. ആശുപത്രിയിലെ വിദഗ്ദ്ധ ഡോക്‌ടർമാരുടെ സേവനം തിങ്കൾ മുതൽ ശനിവരെ വൈകിട്ട് നാലര മുതൽ ഏഴരവരെ ലഭിക്കും.

ചെന്നൈ ആസ്ഥാനമായുള്ള അപ്പോളോ ഹോസ്‌പിറ്റൽ ഗ്രൂപ്പിന്റെ 73-ാം സംരംഭമാണ് കറുകുറ്റി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി. ചാലക്കുടിക്കാർക്ക് ഇനി അങ്കമാലിയെ ആശ്രയിക്കാതെ, വിദഗ്ദ്ധ ആരോഗ്യ സേവനങ്ങൾ സ്വന്തം നാട്ടിൽ തന്നെ ലഭിക്കുമെന്നതാണ് ക്ളിനിക്ക് കൊണ്ടുള്ള പ്രയോജനമെന്ന് അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി സി.ഇ.ഒ പി. നീലക്കണ്ണൻ പറഞ്ഞു.

ലോകോത്തര നിലവാരമുള്ള അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയുടെ ക്ളിനിക്കിന്റെ സാന്നിദ്ധ്യം ചാലക്കുടിയുടെ ആരോഗ്യമേഖലയുടെ വൻ മുന്നേറ്റമാണെന്ന് ചാലക്കുടി മുനിസിപ്പൽ ചെയർമാൻ വി.ഒ. പൈലപ്പൻ പറഞ്ഞു. കൗൺസിലർ വിനു, അപ്പോളോ അഡ്‌ലക്‌സ് മെഡിക്കൽ ഡയറക്‌ടർ ഡോ.എസ്.ആർ. അനിൽ എന്നിവർ സംസാരിച്ചു.

 ഫോട്ടോ:

ചാലക്കുടിയിൽ അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി ക്ളിനിക്ക് കെട്ടിടത്തിന്റെ പ്രവർത്തനോദ്ഘാടനം ബെന്നി ബെഹ്‌നാൻ എം.പി., ബി.ഡി. ദേവസി എം.എൽ.എ എന്നിവർ ചേർന്ന് നിർവഹിക്കുന്നു. അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി സി.ഇ.ഒ പി. നീലക്കണ്ണൻ സമീപം.