തനിക്കെതിരെ അപവാദപ്രചരണങ്ങൾ നടക്കുന്നുവെന്ന് ഫേസ്ബുക്ക് വീഡിയോ വഴി ആരോപിച്ച് തവനൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയും ചാരിറ്റി പ്രവർത്തകനുമായ ഫിറോസ് കുന്നംപറമ്പിൽ. വിങ്ങിപൊട്ടിക്കൊണ്ടാണ് ഫിറോസ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. തനിക്കും ഉമ്മയും ഭാര്യയും മക്കളുമുണ്ടെന്നും ദയവുചെയ്ത് തന്നെ ഇങ്ങനെ ആക്രമിക്കരുതെന്നും വ്യക്തിപരമായി തന്നെ ആക്രമിക്കരുതെന്ന് അപേക്ഷിക്കുകയാണെന്നും ഫിറോസ് ഗദ്ഗദത്തോടെ പറയുന്നു.
ഒരു സ്ഥാനാർഥി ആയതിന്റെ പേരിൽ ഇങ്ങനെ വ്യക്തിഹത്യ ചെയ്യുന്നത് എന്തിനെന്ന് ചോദിക്കുന്ന കുന്നംപറമ്പിൽ, തന്റെ ഉമ്മയും ഭാര്യയും ഇക്കാര്യത്തിൽ തന്നെ വിളിച്ച് കരയുകയാണെന്നും പറയുന്നുണ്ട്. ഒരു സ്ഥാനാർഥി ആയതിന്റെ പേരിൽ ഇങ്ങനെ വ്യക്തിഹത്യ ചെയ്യുന്നത് എന്തിനെന്ന് ചോദിക്കുന്ന കുന്നംപറമ്പിൽ, തന്റെ ഉമ്മയും ഭാര്യയും ഇക്കാര്യത്തിൽ തന്നെ വിളിച്ച് കരയുകയാണെന്നും പറയുന്നുണ്ട്.
'സോഷ്യൽ മീഡിയയിലൂടെ ഇല്ലാക്കഥകൾ പ്രചരിപ്പിക്കുന്നതും വോയിസ് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നതും' വളരെ മോശം പ്രവണതയാണെന്നും യുഡിഎഫ് സ്ഥാനാർത്ഥിയായതിലൂടെ കൂടുതൽ നന്മ ചെയ്യാം എന്ന ലക്ഷ്യത്തോടെയാണ് താൻ വന്നതെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ തവനൂരിൽ മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർത്ഥി കെടി ജലീലും അദ്ദേഹത്തിന്റെ 'സൈബർ വിങ്ങുമാണ്' ഇത്തരത്തിൽ തനിക്കെതിരെ അപവാദങ്ങൾ പ്രചരിപ്പിക്കുന്നതെന്നും യുഡിഎഫ് സ്ഥാനാർത്ഥി പറയുന്നു.
വീഡിയോ ചുവടെ: