അടിമുടി ദുരൂഹത ഉണർത്തുന്ന രംഗങ്ങളുമായി പൃഥ്വിരാജ് ചിത്രം കുരുതിയുടെ ടീസർ പുറത്ത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ ഒരുക്കുന്ന ചിത്രം നവാഗതനായ മനു വാര്യരാണ് സംവിധാനം ചെയ്യുന്നത്. ടീസറിന് ഇതിനോടകം മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.
പൃഥ്വിരാജിനെ കൂടാതെ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഷെെൻ ടോം ചാക്കോ, മണികണ്ഠൻ രാജൻ, മുരളി ഗോപി, മാമുക്കോയ, നവാസ് വള്ളിക്കുന്ന്, നാസ്ലിൻ ഗഫൂർ, സാഗർ സൂര്യ, ശ്രിന്ദ എന്നിവരും താരനിരയിലുണ്ട്.
അനീഷ് പള്ളിയൽ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അഭിനന്ദൻ രാമാനുജമാണ്. റഫീഖ് അഹമ്മദ്, സജേഷ് ഹരി എന്നിവരുടെ വരികൾക്ക് ജേക്സ് ബിജോയ് സംഗീതം പകർന്നിരിക്കുന്നു. സംഗീത സംവിധായകന്റേത് തന്നെയാണ് പശ്ചാത്തലസംഗീതവും.