മസ്‌കറ്റ്: ഒമാൻ കടലിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 2.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്നലെ അനുഭവപ്പെട്ടതെന്ന് ദേശീയ കാലാവസ്ഥ- ഭൂകമ്പശാസ്ത്ര വിഭാഗം അറിയിച്ചു. പത്ത് കിമീ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായത്.