amits-sha-

സുല്‍ത്താന്‍ബത്തേരി : കോൺഗ്രസിനും ഗാന്ധി കുടുംബത്തിനും ജനങ്ങൾ വെറും വോട്ടുബാങ്ക് മാത്രമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആരോപിച്ചു. സുൽത്താൻ ബത്തേരിയിൽ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം,

കോണ്‍ഗ്രസിനും ഗാന്ധി കുടുംബത്തിനും ജനങ്ങള്‍ കേവലം വോട്ടുബാങ്ക് മാത്രമാണ്. സര്‍ക്കാര്‍ പണം ഉണ്ടാക്കാനുള്ള ബാങ്കാണ്. യു.ഡി.എഫും എല്‍.ഡി.എഫും മാറിമാറി ഭരിച്ച് കേരളത്തിന്റെ വികസനം നഷ്ടപ്പെടുത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യു.ഡി.എഫും എല്‍.ഡി.എഫും പ്രീണന രാഷ്ട്രീയമാണ് നടത്തുന്നത്. ഇവിടെ പരസ്പരം ഏറ്റുമുട്ടുന്ന ഇവര്‍ ബംഗാളില്‍ അവര്‍ ഒരുമിച്ച് നിന്ന് തിരഞ്ഞെടുപ്പിനെ നേരിടുന്നുവെന്നും അമിത് ഷാ പറഞ്ഞു.

രാഹുല്‍ ഗാന്ധിക്കെതിരെയും അമിത് ഷാ രൂക്ഷവിമർശനമുയർത്തി. അമേത്തിയില്‍ പതിനഞ്ച് കൊല്ലം ഒന്നും ചെയ്യാതെയാണ് രാഹുല്‍ വയനാട്ടില്‍ എത്തിയതെന്ന് അമിത് ഷാ പറഞ്ഞു. വയനാട്ടില്‍ രാഹുല്‍ ഗാന്ധി ഒരു വിനോദസഞ്ചാരിയായി വന്നിരിക്കുകയാണ്. ഒരു വികസനപ്രവര്‍ത്തനവും പ്രതീക്ഷിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.