pc-george

തിരുവനന്തപുരം: പിസി ജോർജിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെന്ന് കേരള ജനപക്ഷം(സെക്കുലർ) വർക്കിംഗ് ചെയര്‍മാന്‍ എസ് ഭാസ്‌കരപിള്ള. നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തിലാണ് പിസി ജോര്‍ജിനെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയ കാര്യം പ്രഖ്യാപിച്ചത്.

ജനപക്ഷം സ്ഥാനാര്‍ത്ഥിയായാണ് പിസി ജോര്‍ജ് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കവെയാണ് പാര്‍ട്ടിയില്‍നിന്നും പിസി ജോർജിനെ പുറത്താക്കിയിരിക്കുന്നത്. ഭാസ്‌കരപിള്ളയാണ് ജനപക്ഷത്തിന്റെ പുതിയ ചെയര്‍മാന്‍.

വൈസ് ചെയര്‍മാന്‍ റെജി കെ ചെറിയാന്‍, ജനറല്‍ സെക്രട്ടറി ജയന്‍ മമ്പുറം തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. മാർച്ച് ഏഴാം തീയതി ജനപക്ഷം പിളർന്നതായി വാർത്തകളുണ്ടായിരുന്നു. പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ഇകെ ഹ​സ​ൻ​കു​ട്ടി​യെ​യും മ​റ്റ്​ ഭാ​ര​വാ​ഹി​കളെയും നീക്കി പിളർന്ന വിഭാഗം പുതിയ കമ്മിറ്റി രൂപീകരിക്കുകയാണ് ചെയ്തത്.