principal

തിരുവനന്തപുരം: മാർ ഇവാനിയോസ് ആട്ടോണമസ് കോളേജിന്റെ പ്രിൻസിപ്പലായി ഫിസിക്സ് വിഭാഗം മേധാവി ഡോ. ജിജിമോൻ കെ. തോമസിനെ,​ മാനേജർ കർദ്ദിനാൾ ബസേലിയോസ് ക്ലീമ്മിസ് കാതോലിക്കാ ബാവ നിയമിച്ചു.

1993 മുതൽ ഫിസിക്സ് അദ്ധ്യാപകനായ ഡോ. ജിജിമോൻ ഇരുനൂറോളം ഗവേഷണ പ്രബന്ധങ്ങളുടെ കർത്താവും ആറ് അന്തർദ്ദേശീയ പേറ്റന്റുകളുടെ ഉടമയുമാണ്. പതിമ്മൂന്ന് ഗവേഷണ വിദ്യാർത്ഥികളുടെ ഗൈഡ് ആയിരുന്നു. വിദേശ സർവകലാശാലകളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. കേരള സർക്കാരിന്റെ റിസർച്ച് എക്‌സലൻസ് അവാർഡ്,​ ബർക്ക്‌മാൻസ് ബെസ്റ്റ് ടീച്ചർ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. കേരള സർവകലാശാല ബോർഡ് ഒഫ് സ്റ്റഡീസ് ചെയർമാനായും റൂസ കോ ഓർഡിനേറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.