forex

മുംബയ്: ഇന്ത്യയുടെ വിദേശ നാണയ ശേഖരം മാർച്ച് 26ന് അവസാനിച്ച ആഴ്‌ചയിൽ 298.6 കോടി ഡോളർ കുറഞ്ഞ് 57,928.5 കോടി ഡോളറിലെത്തിയെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. വിദേശ നാണയ ആസ്‌തി 322.6 കോടി ഡോളർ താഴ്‌ന്ന് 53,795.3 കോടി ഡോളറായതാണ് തിരിച്ചടിയായത്. അതേസമയം, കരുതൽ സ്വർണശേഖരം 27.6 കോടി ഡോളർ ഉയർന്ന് 3,490.7 കോടി ഡോളറായി.

ഈ വർഷം ജനുവരി 29ന് രേഖപ്പെടുത്തിയ 59,018.5 കോടി ഡോളറാണ് വിദേശ നാണയ ശേഖരത്തിന്റെ എക്കാലത്തെയും ഉയരം. ഡോളറിലാണ് രേഖപ്പെടുത്തുന്നതെങ്കിലും ഇതിൽ യൂറോ, പൗണ്ട്, യെൻ തുടങ്ങിയവയുമുണ്ട്.