fuel

കൊച്ചി: രാജ്യത്ത് കഴിഞ്ഞമാസം ഇന്ധനവില്പന 27 ശതമാനം വർദ്ധിച്ചു. 2020 മാർച്ചിൽ കൊവിഡ് ലോക്ക്ഡൗൺ മൂലം ഇന്ധനവിതരണം 70 ശതമാനം കുറഞ്ഞിരുന്നു. എന്നാൽ, 2019 മാർച്ചിനെ അപേക്ഷിച്ച് കഴിഞ്ഞമാസം ഡീസൽ വില്പന അഞ്ച് ശതമാനം കുറവാണ്; പെട്രോൾ ഡിമാൻഡ് അഞ്ചു ശതമാനം ഉയർന്നു. 2020 മാർച്ചിനേക്കാൾ കഴിഞ്ഞമാസം ഡീസൽ വില്പന വളർച്ച 128 ശതമാനം പെട്രോൾ വളർച്ച 127 ശതമാനവുമാണെന്ന് ഇന്ത്യയിൽ ഇന്ധന വിതരണത്തിന്റെ 90 ശതമാനവും കൈകാര്യം ചെയ്യുന്ന പൊതുമേഖലാ എണ്ണ വിതരണ കമ്പനികൾ വ്യക്തമാക്കി.