നന്ദിയാൽ: 34-ാമത് ദേശീയ സീനിയർ വനിതാ ബേസ്‌ബാൾ ടൂർണമെന്റിൽ കേരളം ചാമ്പ്യൻമാരായി. ആന്ധ്രാ പ്രദേശിലെ നന്ദിയാലിൽ നടന്ന മത്സരത്തിൽ ഫൈനലിൽ മഹാരാഷ്ട്രയെ കീഴടക്കിയാണ് കേരളം കിരീടത്തിൽ മുത്തമിട്ടത്. 12-2നാണ് കേരളത്തിന്റെ വിജയം.