the-perfect-nine

ഇത്തവണത്തെ ബുക്കർ സമ്മാനത്തിന് 12 രാജ്യങ്ങളിൽ നിന്നുള്ള 11 ഭാഷകളിലെ പുസ്തകങ്ങളാണ് മത്സരിക്കുന്നത്. ഏപ്രിൽ 22നാണ് ആറു പുസ്തകങ്ങളുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നത്. ജൂൺ രണ്ടിനായിരിക്കും ജേതാവിനെ പ്രഖ്യാപിക്കുന്നത്.

കെനിയൻ സാഹിത്യകാരൻ ന്യൂയി വാ തിയോംഗോയുടെ ദ പെർഫെക്ട് നയൻ എന്ന നോവലും ബുക്കർ സമ്മാനത്തിനുള്ള പട്ടികയിലുണ്ട്. മാൃതൃഭാഷയായ ഗിക്കുയുവിലാണ് ദ പെർഫെക്ട് നയൻ തിയാംഗോ ആദ്യം എഴുതിയത്. ഇതാദ്യമായാണ് ആഫ്രിക്കൻ പ്രാദേശികഭാഷയിൽ എഴുതിയ ഒരു പുസ്തകം ബുക്കർ സമ്മാനത്തിനു പരിഗണിക്കുന്നത്. 50,000 പൗണ്ട് സമ്മാനത്തുകയുള്ള പുരസ്‌കാരം എഴുത്തുകാരനും വിവർത്തകനുമായി തുല്യമായി വീതിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ദ പെർഫക്ട് നയൻ ഗിക്കുയുഭാഷയിൽ എഴുതിയതും ഇംഗ്ലിഷിലേക്കു വിവർത്തനം ചെയ്തതും തിയോംഗോ തന്നെയാണ്.

നോവൽ എഴുതിയതിന്റെ പേരിൽ ഒരു വർഷം ജയിലിൽ കിടക്കേണ്ടിവന്നിട്ടുണ്ട് തിയോംഗോയ്ക്ക്. കെനിയയിലെ മാക്സികം സെക്യൂരിറ്റി പ്രിസണിൽ വിചാരണയില്ലാതെ കഠിന തടവ്. എന്നു മോചനം ലഭിക്കും എന്നു പോലുമറിയാതെ ജയിലിൽ കഴിഞ്ഞ സമയത്തായിരുന്നു ടോയ്ലറ്റ് പേപ്പറിൽ അദ്ദേഹം നോവലെഴുതിയത്. ഡെവിൾ ഓൺ ദ് ക്രോസ്. ഗിക്കുയു എന്ന ആഫ്രിക്കൻ പ്രാദേശിക ഭാഷയിൽ എഴുതിയ ആദ്യത്തെ ആധുനിക നോവൽ. അതിനു മുൻപ് ഇംഗ്ലിഷിൽ അദ്ദേഹംനോവലുകളെഴുതിയിട്ടുണ്ട്. എ ഗ്രെയ്ൻ ഓഫ് വീറ്റ്, പെറ്റൽസ് ഓഫ് ബ്ലഡ്തുടങ്ങിയ കൃതികൾ. എന്നാൽ മാതൃഭാഷയായ ഗിക്കുയുവിൽ എഴുതാൻതുടങ്ങിയതോടെയാണ് അദ്ദേഹം കെനിയൻ സർക്കാരിന്റെ കണ്ണിലെകരടായത്.

ജയിലിനു പുറത്തിറങ്ങിയതോടെ ടോയ്‌ലെറ്റ് പേപ്പറിൽ എഴുതിയ നോവൽ പുറത്തുവന്നു. പിന്നീടദ്ദേഹം എഴുതിയതൊക്കെയും ഗിക്കുയു ഭാഷയിൽ തന്നെ. സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിനു പലതവണ പരിഗണിക്കപ്പെട്ടിട്ടുള്ള തിയോംഗോ ഇfപ്പോൾ 83ാം വയസിൽ ബുക്കർ സമ്മാനത്തിനുള്ള പട്ടികയിൽ ഇടംപിടിച്ചത്