ആലപ്പുഴ: ഹരിപ്പാട് രമേശ് ചെന്നിത്തലയുടെ പ്രചാരണ പരിപാടിയിൽ പങ്കെടുത്ത ബൂത്ത് ലെവൽ ഓഫീസറെ (ബി.എൽ.ഒ) സസ്‌പെൻഡ് ചെയ്തു. പി.കെ. പ്രമോദ് കുമാറിനെതിരെയാണ് നടപടി.
എൽ.ഡി.എഫിന്റെ പരാതിയെ തുടർന്നാണ് ബി.എൽ.ഒയെ സസ്‌പെൻഡ് ചെയ്തത്. എന്നാല്‍ വോട്ട് ബഹിഷ്ക്കരണ വിഷയത്തെക്കുറിച്ച് സംസാരിക്കാനാണ് താന്‍ പോയതെന്നാണ് പ്രമോദിന്റെ വിശദീകരണം.