kiran-dembla

തന്റെ മുപ്പത്തിമൂന്നാം വയസുവരെ ഒരു വീട്ടമ്മയുടെ റോളിൽ ഒതുങ്ങിക്കഴിഞ്ഞിരുന്ന ഹൈദരാബാദുകാരിയായ കിരൺ ഡെംബ്ലയെ ഫിറ്റ്നസ് ലോകത്തേക്ക് എത്തിച്ചത് അപ്രതീക്ഷിതമായി തന്നെ ബാധിച്ച ഒരു രോഗമായിരുന്നു. ജീവിതത്തെ കുറിച്ച് ആഴത്തിൽ ചിന്തിക്കാൻ ആ തലച്ചോറിൽ വന്ന ക്ളോട്ട് കിരണിനെ പ്രേരിപ്പിച്ചു. ജീവിതം വെറുതെ പാഴാക്കാനുള്ളതല്ല എന്ന് അത് അവരെ പഠിപ്പിച്ചു.

View this post on Instagram

A post shared by Kiran dembla (@kirandembla)


അതിനു ശേഷം ഫിറ്റ്നസ് രംഗത്തേക്ക് കടന്ന കിരൺ ഇന്ന് പേരുകേട്ട സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനറാണ്. സംഗീതത്തിൽ ബിരുദാനന്തര ബിരുദമുള്ള ഈ 45കാരിയുടെ ക്ലയന്റ് ലിസ്റ്റിൽ എസ്എസ് രാജമൗലി, തമന്ന, അനുഷ്ക ഷെട്ടി, പ്രകാശ് രാജ് എന്നീ വമ്പൻ പേരുകളാണുള്ളത്. സോഷ്യൽ മീഡിയയയിലും ആക്ടീവായ കിരൺ തന്റെ ഫോളോവേഴ്സിനായി ഇടയ്ക്കിടെ ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കാറുമുണ്ട്.

View this post on Instagram

A post shared by Kiran dembla (@kirandembla)


അത്തരത്തിലൊരു ചിത്രമാണ് ഇപ്പോൾ കിരണിന്റെ ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്. ഒരു മിനി സ്കർട്ട് ഫുൾസ്ലീവ് ഫ്രോക്ക് ധരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ് കിരൺ ഡെംബ്ല. ഫോട്ടോകൾക്കൊപ്പം ഒരു കുറിപ്പും കിരൺ പങ്കുവച്ചിട്ടുണ്ട്. 'ജീവിതത്തെക്കുറിച്ച് പഠിച്ചതെല്ലാം മൂന്ന് വാക്കുകളിലേക്ക് എനിക്ക് ചുരുക്കാൻ സാധിക്കും. അത് മുന്നോട്ടുതന്നെ പോകുന്നു(ഇറ്റ് ഗോസ് ഓൺ)'-കിരൺ പറയുന്നു.

View this post on Instagram

A post shared by Kiran dembla (@kirandembla)