സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ സെഞ്ച്വറിയിലൂടെ പാകിസ്ഥാൻ നായകൻ ബാബർ അസം ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 13 സെഞ്ച്വറി തികച്ച താരമെന്ന റെക്കാഡ് സ്വന്തമാക്കി. 78-ാം ഇന്നിംഗ്സിൽ നിന്നാണ് അസം പതിമ്മൂന്നാം സെഞ്ച്വറി തികച്ചത്.
83ഇന്നിംഗ്സുകളിൽ നിന്ന് ഈ നേട്ടം സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കയുടെ ഹഷിം അംലയുടെ പേരിലുണ്ടായിരുന്ന റെക്കാഡാണ് അസം പഴങ്കഥയാക്കിയത്. വിരാട് കൊഹ്ലി 86 ഇന്നിംഗ്സുകളിൽ നിന്നാണ് ഈ നേട്ടം കൈവരിച്ചത്. 104 പന്തിൽ 17 ഫോറുൾപ്പെടെ103 റൺസാണ് അസം നേടിയത്.
മത്സരത്തിൽ പാകിസ്ഥാൻ മൂന്ന് വിക്കറ്റിന് വിജയിക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്ക ഉയർത്തിയ 274 റൺസിന്റെ വിജയ ലക്ഷ്യം പിന്തുടർനിറങ്ങിയ പാകിസ്ഥാൻ അവസാന പന്തിലാണ് ജയിച്ചത്.