common-quail-egg

വലിപ്പത്തിൽ ചെറുതാണെങ്കിലും പോഷകഗുണങ്ങൾ കോഴിമുട്ടയേക്കാൾ അധികം കാടമുട്ടയിലുണ്ട്. പ്രോട്ടീൻ, വിറ്റാമിൻ എ, ബി, പൊട്ടാസ്യം , അയൺ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ജലദോഷം, പനി, ശ്വാസംമുട്ടൽ, ചുമ എന്നിവ തടയാൻ സഹായിക്കുന്നു. അയൺ ധാരാളമുള്ളതിനാൽ ആർത്തവസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാനും രക്തത്തിന്റെയും ഹീമോഗ്ലോബിന്റെയും അളവ് വർദ്ധിപ്പിക്കാനും സഹായിക്കും.

ഹൃദ്രോഗം, അർബുദം, രക്തസമ്മർദ്ദം, സന്ധിവാതം, പക്ഷാഘാതം, വിളർച്ച എന്നിവ ഉണ്ടാകുന്നതിനുള്ള സാദ്ധ്യത കുറയ്ക്കുന്നു. രക്തകോശങ്ങൾ രൂപപ്പെടാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും കാടമുട്ടയ്ക്കാകും. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റാനും കാടമുട്ട ശീലമാക്കാം. മറ്റ് മുട്ടകളില്ലാത്ത ഓവോ‌മുകോയ്ഡ് എന്ന പ്രോട്ടീൻ ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ആഴ്‌‌‌‌‌‌ചയിൽ മൂന്ന് ദിവസം നാലോ അഞ്ചോ കാടമുട്ട വീതം കഴിച്ചാൽ ആവശ്യമായ പോഷകങ്ങൾ ലഭിക്കും