police

കുന്നംകുളം:യു ഡി എഫ് സ്ഥാനാർത്ഥി കെ ജയശങ്കറിന്റെ വീടിന് നേരെ ആക്രമണം. ജനൽച്ചില്ലുകൾ തകർത്തു.അക്രമി സംഘം വീടിനുമുന്നിൽ റീത്ത് വച്ചു.ഇന്ന് പുലർച്ചെയായിരുന്നു സംഭവം. പൊലീസ് സ്ഥലത്തെത്തി റീത്ത് മാറ്റി.

പ്രദേശത്ത് ഇന്നലെ രാത്രി റോഡ് ഷോയ്ക്കിടെ കോൺഗ്രസ്- സി പി എം പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. തുടർന്ന് സി പി എം പ്രവർത്തകർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷൻ ഉപരോധിക്കുകയും ചെയ്തിരുന്നു.