sreedharan

പാലക്കാട്: താൻ വന്ന ശേഷം ബി ജെ പിയുടെ മുഖച്ഛായ മാറിയെന്ന് പാലക്കാട് മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥി ഇ ശ്രീധരൻ. വോട്ടുവിഹിതം മുപ്പത് ശതമാനമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബി ജെ പിക്കാരൻ എന്ന നിലയിലല്ല, മെട്രോമാൻ എന്ന നിലയിലാണ് ആളുകൾ തന്നെ സ്വീകരിച്ചതെന്നും, മെട്രോമാൻ എന്ന വ്യക്തിയ്ക്കാണ് വോട്ടെന്നും ശ്രീധരൻ പറഞ്ഞു. അതേസമയം ക്യാപ്റ്റനാക്കുമോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ശ്രീധരൻ.