oommenchandy

കോട്ടയം: കേരളത്തിൽ മത്സരം യു ഡി എഫും - എൽ ഡി എഫും തമ്മിലാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ബി ജെ പിയുടെ കാടിളക്കിയുള്ള പ്രചാരണം വോട്ടായി മാറില്ലെന്നും, ശബരിമല വിഷയത്തിൽ അധികാരം ഉണ്ടായിട്ടും അവർ ആത്മാർത്ഥത കാട്ടിയില്ലെന്നും ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി.

ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും കോൺഗ്രസ് എന്നും വിശ്വാസികൾക്കൊപ്പമാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു. അതേസമയം പ്രചാരണം അവസാനിക്കുമ്പോൾ ആത്മവിശ്വാസം വർദ്ധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആരാണ് ക്യാപ്റ്റനെന്ന് ജനം തീരുമാനിക്കുമെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.'ഞാൻ യു ഡി എഫിന്റെ ക്യാപ്റ്റനല്ല.യുഡിഎഫിൽ ക്യാപ്റ്റനല്ല, മറിച്ച് കൂട്ടായ്മ നേതൃത്വമാണുള്ളത്'-അദ്ദേഹം വ്യക്തമാക്കി. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഉമ്മൻചാണ്ടി.