പാലക്കാട്: എൻ ഡി എ സ്ഥാനാർത്ഥി മെട്രോമാൻ ഇ ശ്രീധരന് മറുപടിയുമായി യൂത്ത് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ. ബി ജെ പിയ്ക്ക് കേരളത്തിൽ ഒരു മുഖമേയുള്ളൂവെന്നും, ആരെങ്കിലും വന്നാൽ മാറുന്നതല്ല അതെന്നും അദ്ദേഹം പറഞ്ഞു.
ശ്രീധരന്റെ രാഷ്ട്രീയ വിലയിരുത്തൽ റിയലിസ്റ്റിക് അല്ലെന്നും ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി. അതേസമയം തന്റെ പാഷൻ പൊതുപ്രവർത്തനമാണെന്നും, മറ്റേതെങ്കിലും മേഖലയിൽ സേഫായ ശേഷം രാഷ്ട്രീയത്തിൽ എത്തിയ വ്യക്തിയല്ല താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താൻ വന്നശേഷം ബി ജെ പിയുടെ മുഖച്ഛായ മാറിയെന്നും, വോട്ട് വിഹിതം മുപ്പത് ശതമാനമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇ ശ്രീധരൻ നേരത്തെ പറഞ്ഞിരുന്നു. ബി ജെ പിക്കാരൻ എന്ന നിലയിലല്ല, മെട്രോമാൻ നിലയിലാണ് വോട്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.