റായ്പൂർ: ചത്തീസ്ഗഡിൽ മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ 22 സിആർപിഎഫ് ജവാന്മാർ വീരമൃത്യുവരിച്ചു. 32 പേർക്ക് പരിക്കേറ്റതായും ഒരാളെ കാണാതായതായും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സിആർപിഎഫ് ഡയറക്ടർ ജനറൽ കുൽദീപ് സിംഗ് ചത്തീസ്ഗഡിലെത്തിയിട്ടുണ്ട്.
On ground visuals from the site of Naxal attack at Sukma-Bijapur border in Chhattisgarh; 22 security personnel have lost their lives in the attack pic.twitter.com/sVCoyXIRwN
— ANI (@ANI) April 4, 2021
പരിക്കേറ്റ ജവാന്മാരെ ബിജാപൂർ ആശുപത്രിയിലെത്തിച്ചതായി അധികൃതർ അറിയിച്ചു. ഏഴ് പേരെ റായ്പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജവാന്മാരുടെ മരണത്തിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അനുശോചിച്ചു. മരിച്ചവരുടെ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
The killing of the security personnel while battling Maoist insurgency in Chhattisgarh is a matter of deep anguish. My condolences to the bereaved families. The nation shares their pain and will never forget this sacrifice: President Ram Nath Kovind on Chhattisgarh Naxal attack pic.twitter.com/YYAoBRvzr0
— ANI (@ANI) April 4, 2021
ചത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിലെ ടരേം മേഖലയിൽ ഇന്നലെ രാത്രിയായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്. സിആർപിഎഫിലെ എലൈറ്റ് കോബ്ര യൂണിറ്റ്, ഡിസ്ട്രിക്ട് റിസർവ് ഗാർഡ് (ഡി.ആർ.ജി), സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സ് (എസ്ടിഎഫ്) എന്നിവർ നടത്തിയ സംയുക്ത ഓപ്പറേഷനിൽ മാവോയിസ്റ്റുകളും കൊല്ലപ്പെട്ടിട്ടുണ്ട്.