കൊല്ലം: വോട്ടർമാരെ സ്വാധീനിക്കാൻ ചവറ മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥി മദ്യവിതരണം നടത്തുന്നുവെന്ന ആരോപണവുമായി യു ഡി എഫ് സ്ഥാനാർത്ഥി ഷിബു ബേബിജോൺ. എൽ ഡി എഫ് സ്ഥാനാർത്ഥിയുടെ ഉടമസ്ഥതയിലുള്ള ബാർഹോട്ടൽ വഴി ടോക്കൺ നൽകി മദ്യവിതരണം ചെയ്യുന്നു എന്നാണ് ആരോപണം. ഇതിനുപുറമേ വാഹനങ്ങളിൽ മദ്യം എത്തിച്ചുനൽകുന്നുണ്ടെന്നും ഷിബു ബേബിജോൺ തിരഞ്ഞെടുപ്പുകമ്മിഷന് നൽകിയ പരാതിയിൽ പറയുന്നു. ആരോപണം തെളിയിക്കാനുള്ള വീഡിയോ ദൃശ്യങ്ങൾ സഹിതമാണ് പരാതി നൽകിയത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.
മദ്യവും പണവും ഒഴുക്കി എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ചവറയിൽ ജനവിധി അട്ടിമറിക്കാൻ നോക്കുകയാണെന്ന് അഞ്ചു വർഷം മുൻപേ യുഡിഎഫ്...
Posted by Shibu Babyjohn on Sunday, 4 April 2021